Current Date

Search
Close this search box.
Search
Close this search box.

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമനിര്‍മാണത്തിനൊരുങ്ങി ഇറാന്‍

തെഹ്‌റാന്‍: കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ പുതിയ നിയമനിര്‍മാണവുമായി ഇറാന്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ നിയമനിര്‍മാണത്തിന് അംഗീകാരം നല്‍കി. വര്‍ഷങ്ങളായി മിതവാദികള്‍ക്കും തീവ്രവിഭാഗത്തിനുമിടയില്‍ രാഷ്ട്രീയ പോരാട്ടം നിലനില്‍ക്കുന്ന വിഷയമാണ് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമനിര്‍മാണം.

നിയമനിര്‍മാണത്തെ സംബന്ധിച്ച് വിലയിരുത്തുന്നതിന് ഇറാന്‍ മധ്യസ്ഥ ബോഡിയായ എക്‌സ്‌പെഡന്‍സി കൗണ്‍സിലിനെ ചുമതലപ്പെടുത്തുന്നതിന് പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടതായി നിയമകാര്യ വൈസ് പ്രിസിഡന്റ് ലയ ജുനൈദി വ്യക്തമാക്കി. പുതിയ നിയമനിര്‍മാണം ഇറാനെ എഫ്.എ.ടി.എഫിന്റെ (Financial Action Task Force) നിയന്ത്രണത്തില്‍ കൊണ്ടുവരും. പാരിസ് ആസ്ഥാനമായി ആഗോളാടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതും, തീവ്രവാദ സാമ്പത്തിക സഹായം നല്‍കുന്നതും നിരീക്ഷിക്കുന്ന കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്. ഇറാനും ഉത്തരകൊറിയയുമാണ് എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍.

Related Articles