Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവ ചര്‍ച്ച പ്രായോഗിക നടപടികളിലേക്ക്

വിയന്ന: ലോക രാഷ്ട്രങ്ങളുമായുള്ള ഇറാന്റെ 2015ലെ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിന് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ തുടരുന്ന ചര്‍ച്ച പ്രായോഗിക നടപടകളിലേക്ക് പ്രവേശിക്കുകയാണ്. ആണവ കരാര്‍ ചര്‍ച്ച ചൊവ്വാഴ്ച കൂടുതല്‍ പുരോഗതി കൈവരിച്ചിരുന്നു. ജെ.സി.പി.ഒ.എയിലെ ( Joint Comprehensive Plan of Action ) രാഷ്ട്രങ്ങള്‍ -ഇറാന്‍, ചൈന, റഷ്യ, ജര്‍മനി, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയനോട് ചേര്‍ന്ന് യു.കെ- വിയന്നയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന സംയുക്ത കമ്മീഷന്‍ യോഗത്തില്‍ കരാര്‍ പുനഃസ്ഥാപിക്കുന്നതിനാവശ്യമായ പ്രായോഗിക നടപടികള്‍ കേന്ദ്രീകരിച്ചുള്ള മൂന്നാം വിദഗ്ധ പ്രവര്‍ത്തന സംഘത്തെ രൂപീകരിക്കാന്‍ ധാരണയിലെത്തി -അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് 2018ല്‍ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. പ്രതിസന്ധികളും വെല്ലുവിളികളും വകവെക്കാതെ ചര്‍ച്ച തുടരുമെന്ന് യോഗത്തിന് ശേഷം ഇറാന്‍ ഉപവിദേശകാര്യ മന്ത്രിയും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ അബ്ബാസ് അറാഖ്ജി പറഞ്ഞു.

Related Articles