Current Date

Search
Close this search box.
Search
Close this search box.

ഖാസിം സുലൈമാനിയുടെ ഒന്നാം ചരമവാര്‍ഷികാചാരണവുമായി ഇറാന്‍

തെഹ്‌റാന്‍: കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഇറാന്‍ സൈനിക തലവനായ ജനറല്‍ ഖാസിം സുലൈമാനിയുടെ ഒന്നാം ചരമ വാര്‍ഷികം വിപുലമായി കൊണ്ടാടുകയാണ് ഇറാന്‍. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അനുസ്മരണ പരിപാടികളാണ് ഇറാന്‍ സംഘടിപ്പിക്കുന്നത്.

തലസ്ഥാനമായ തെഹ്‌റാനിലെ സര്‍വകലാശാലയില്‍ വെച്ച് നടത്തുന്ന അനുസ്മരണ സംഗമത്തില്‍ ഉന്നത രാഷ്ട്രീയ, സൈനിക ഉദ്യോഗസ്ഥരും മേഖലയിലെ മറ്റു രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. അതിനിടെ, ഇറാന്‍ ജുഡീഷ്യറി തലവനും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഇബ്രാഹിം റഈസി കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് വീണ്ടും ആവര്‍ത്തിച്ചു.

2020 ജനുവരി മൂന്നിന് ബാഗ്ദാദില്‍ വെച്ച് യു.എസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാനിലെ മുതിര്‍ന്ന സൈനിക നേതാവ് കൂടിയായ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് യു.എസും ഇറാനും തമ്മിലുള്ള അസ്വാരസ്യം വര്‍ധിച്ചിരുന്നു. ട്രംപ് ഭരണകൂടമാണ് സുലൈമാനിയെ വധിച്ചതെന്നും പകരം വീട്ടുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles