Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അവസാനിക്കുന്നു

തെഹ്‌റാന്‍: ഒരാഴ്ച നീണ്ടു നിന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇറാനില്‍ അവസാനിക്കുന്നു. പ്രതിഷേധം അവസാനിച്ചതിനെത്തുടര്‍ന്ന് തലസ്ഥാന നഗരിയിലുള്‍പ്പെടെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ അയവുവരുത്തി. വ്യാഴാഴ്ച ഇറാനിലുടനീളം ശാന്തത കൈവരിച്ചതായി രാജ്യത്തെ പ്രധാന സുരക്ഷ സേനയായി റെവല്യൂഷനറി ഗാര്‍ഡ് അറിയിച്ചു.

ഇന്ധനവില വര്‍ധനവിലും പെട്രോളിന് റേഷനിങ് ഏര്‍പ്പെടുത്തിയതിലും പ്രതിഷേധിച്ചായിരുന്നു ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ പൊലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കിയത്. ചില ഭാഗങ്ങളില്‍ ഭാഗികമായി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ ഉത്തരവിട്ടു. അടുത്ത രണ്ടു ദിവസത്തിനിടെ ഇന്റര്‍നെറ്റ് പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles