Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ വിമാനവാഹിനി കപ്പലിനു നേരെ ഇറാന്റെ മിസൈലാക്രമണം

തെഹ്‌റാന്‍: ഇറാന്‍-യു.എസ് സംഘര്‍ഷം ഓരോ ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം ഹൊര്‍മുസ് കടലിടുക്കില്‍ വ്യോമാഭ്യാസം നടത്തുകയായിരുന്ന ഇറാന്‍ അമേരിക്കയുടെ വിമാനവാഹിനി കപ്പലിനു നേരെ മിസൈല്‍ തൊടുത്തുവിട്ടു. ചൊവ്വാഴ്ച ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ തന്നെയാണ് ഇക്കാര്യമറിയിച്ചത്. അമേരിക്കയുടെ ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ യു.എസിനെ ഭീഷണിപ്പെടുത്തുക എന്ന് ലക്ഷ്യമിട്ടാണ് ഇറാന്റെ അഭ്യാസ പ്രകടനം. ഇതിന്റെ വീഡിയോയും ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്.

ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പ്രധാന കപ്പല്‍ പാതയാണ് ഹൊര്‍മുസ് കടലിടുക്ക്. അതേസമയം ഇറാന്റെ ആക്രമണത്തെ അപലപിച്ച് യു.എസ് നാവിക സേന രംഗത്തെത്തി. ഉയര്‍ന്ന പിരിമുറുക്കങ്ങള്‍ക്കിടെ ഇറാന്റേത് നിരുത്തരവാദപരവും അശ്രദ്ധവുമായ ഇടപെടലാണെന്നും യു.എസ് കുറ്റപ്പെടുത്തി.

Related Articles