Current Date

Search
Close this search box.
Search
Close this search box.

ആണവ കരാര്‍ ചര്‍ച്ച ചെയ്ത് ഇറാനും ഖത്തറും

തെഹ്‌റാന്‍: ലോകശക്തികളുമായുള്ള ഇറാന്റെ ആണവ ഇറാന്‍-ഖത്തര്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തു. അറബ് രാഷ്ട്രങ്ങള്‍ക്കും ഇറാനുമിടയിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഖത്തറായിരിക്കുമെന്ന് തെഹ്‌റാനില്‍ നടന്ന ഒന്നാം ഘട്ട ചര്‍ച്ചയില്‍ തീരുമാനമായി. ഖത്തര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും വിദേശകാര്യ ന്ത്രി ജവാദ് ഷരീഫുമായും കൂടിക്കാഴ്ച നടത്തി.

ലോകശക്തികളുമായുള്ള ഇറാന്റെ 2015ലെ ആണവ കരാര്‍ ശക്തിപ്പെടുത്തുന്നതിന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം തുടരണമെന്ന് റൂഹാനി പറഞ്ഞു. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് 2018ല്‍ ഇറാന് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തികൊണ്ട് ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.

യു.എസ് സാമ്പത്തിക ഉപരോധത്തിന്റെ പരമാവധി സമ്മര്‍ദ്ദങ്ങളെല്ലാം പരാജയപ്പെട്ടു. ഉപരോധം നീക്കാമെന്ന അടിസ്ഥാനത്തില്‍ കരാറിന്റെ നിബന്ധനയിലേക്ക് ഇറാന്‍ ആദ്യം മടങ്ങണമെന്ന് ഇതുവരെയും നിര്‍ബന്ധിച്ച ബൈഡന്‍ ഭരണകൂടത്തിന് കരാര്‍ പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. എത്രയും പെട്ടെന്ന് യു.എസ് നിയമവിരുദ്ധമായ ഉപരോധം നീക്കി നിയമത്തിലേക്ക മടങ്ങുകയാണെങ്കില്‍, ഇറാന്‍ ഉടനെ കരാറിലെ മുഴുവന്‍ വ്യവസ്ഥകളിലേക്കും മടങ്ങുന്നതാണ് ഹസന്‍ റൂഹാനി പറഞ്ഞു.

Related Articles