Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ വിരുദ്ധ ചായ്‌വ്: ഇന്‍സ്റ്റഗ്രാം ആല്‍ഗോരിതം മാറ്റുന്നു

വാഷിങ്ടണ്‍: ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ നീക്കുകയും ഇസ്രായേലിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങളെത്തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം ആല്‍ഗോരിതം മാറ്റുന്നു. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഫലസ്തീന്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന വ്യാപക വിമര്‍ശനം നേരിടുന്ന വേളയിലാണ് ആല്‍ഗരിതം മാറ്റാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, തങ്ങള്‍ ഒരിക്കലും ഫലസ്തീനികളെ ലക്ഷ്യം വെച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് തെറ്റാണെന്നും കമ്പനി അവകാശപ്പെട്ടു. പുതുതായി നിര്‍മിച്ച ആല്‍ഗോരിതം യഥാര്‍ത്ഥ പോസ്്റ്റുമായി കാര്യമായ മാറ്റമുണ്ടാവില്ലെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ പോസ്റ്റുകളും സ്‌റ്റോറികളും തമ്മില്‍ മാറ്റമുണ്ടാവില്ലെന്നും കമ്പനി പറഞ്ഞു.

ഇസ്രായേലിനെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങളും അതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകളും വാര്‍ത്തകളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും മനപൂര്‍വം നീക്കം ചെയ്യുന്നുവെന്നും അതിന് അനുകൂലമായ തരത്തില്‍ കമ്പനി ആല്‍ഗോരിതം സെറ്റ് ചെയ്തു വെച്ചുമെന്നുമായിരുന്നു പ്രധാന ആരോപണം.

Related Articles