Current Date

Search
Close this search box.
Search
Close this search box.

പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ നാല് മാസത്തിനു ശേഷം ഇന്തോനേഷ്യ വിട്ടയച്ചു

തെഹ്‌റാന്‍: ഇന്തോനേഷ്യ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ നാലു മാസങ്ങള്‍ക്ക് ശേഷം വിട്ടയച്ചു. കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെയാണ് വിട്ടയക്കാന്‍ തീരുമാനമായത്.

125 ദിവസത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് ഇറാനിയന്‍ ടാങ്കര്‍ കമ്പനിയുടെ എം.ടി ഹോഴ്‌സ് എന്ന കപ്പലും അതിലെ ജീവനക്കാരെയും വിട്ടയച്ചതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഇറാന്‍ വിദേശകാര്യ മന്ത്രാലയവും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പരിശ്രമഫലമായാണ് കപ്പല്‍ വിട്ടുകിട്ടിയതെന്നും കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കപ്പല്‍ ഇറാനിലേക്ക് മടങ്ങി. തങ്ങളുടെ കടല്‍പാതയിലൂടെ അനധികൃതമായി ഇറാന്‍ കപ്പല്‍ എണ്ണ കൈമാറ്റം ചെയ്യുന്നതായ ആരോപണത്തെത്തുടര്‍ന്നാണ് ഇന്തോനേഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ പിടിച്ചെടുത്തിരുന്നത്.

എന്നാല്‍ ഇത് ഒരു ”സാങ്കേതിക പ്രശ്നമാണെന്നും അത്തരം സംഭവങ്ങള്‍ ഷിപ്പിംഗില്‍ അസാധാരണമല്ലെന്നുമായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കായി കഴിഞ്ഞ ഏപ്രിലില്‍ ഇന്തോനേഷ്യയിലെത്തിയിരുന്നു.

Related Articles