Current Date

Search
Close this search box.
Search
Close this search box.

പ്രൊഫ. കെ.എ. സ്വിദ്ദീഖ് ഹസൻ സാഹിബ് വിട വാങ്ങി

കോഴിക്കോട് : ജമാഅത്തെ ഇസ്​ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന പ്രഫസർ കെ.എ സിദ്ദീഖ്​ ഹസ്സൻ അന്തരിച്ചു. 76 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്​ ഏറെ നാളായി കോഴിക്കോട്​ കോവൂരിലെ മക​ന്‍റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മയ്യിത്ത് വൈകുന്നേരം നാല് മണിമുതൽ 10.30 വരെ വെള്ളിമാടുകുന്ന് ജെ.ഡി.റ്റിയിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 ന് കോഴിക്കോട്​ വെള്ളിപ്പറമ്പ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

ജനനം 1945 മെയ് അഞ്ചിന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എറിയാട്. പിതാവ്: കെ.എം.അബ്ദുല്ല മൗലവി, മാതാവ്: പി.എം. ഖദീജ. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിൽനിന്ന് 1964 -ൽ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെത്തി 1968 വരെ എഫ്.ഡി, ബി.എസ്. എസ്.സി. കോഴ്സിന് പഠിച്ചു.1969 മുതൽ 72 വരെ വിവിധ ഗവൺമെന്റ് സ്കൂളുകളിൽ ജോലിചെയ്തു. അതിനിടയിൽ സ്വകാര്യമായി പഠിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫ്ദലുൽ ഉലമ, എം.എ. ബിരുദങ്ങൾനേടി കോളേജ് അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി, എറണാകുളം മഹാരാജാസ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ് ഗവൺമെന്റ് കോളേജുകളിൽ പഠിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ,അഖിലേന്ത്യാ പ്രതിനിധിസഭ, കേന്ദ്ര മജ് ലിസ് ശൂറ എന്നിവയിൽ അംഗമായിരുന്നു. സംഘടനയുടെ കേരള സംസ്ഥാന അമീർ (1990-2005), അഖിലേന്ത്യാ സെക്രട്ടറി, അസിസ്റ്റന്റ് അമീർ ചുമതലകളും വഹിച്ചു. മാധ്യമം ദിനപത്രം, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, അതിന്റെ ആഭിമുഖ്യത്തിലുള്ള വിഷൻ 2016, മലർവാടി ബാലമാസിക എന്നിവയുടെ പ്രധാന ശിൽപികളിൽ ഒരാളാണ്.

ഇന്ത്യയിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമായ വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകി. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവീസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറി, വിഷൻ 2016 പദ്ധതി ഡയറക്ടർ, മാധ്യമം പ്രസാധകരായ ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രഥമ സെക്രട്ടറി, ചെയർമാൻ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെൻ്റ് ആൻ്റ് ക്രഡിറ്റ് ലിമിറ്റഡ് സ്ഥാപക പ്രസിഡന്റ്, ബൈത്തുസ്സകാത് കേരള പ്രഥമ അധ്യക്ഷൻ, പ്രബോധനം വാരിക ചീഫ് എഡിറ്റർ എന്നീ സ്ഥാനങ്ങളും വഹിച്ചു. സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (CIGI), സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (SIAS) എന്നിവ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തു.

മുസ്‌ലിം സമുദായക്ഷേമ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ 2010 -ലെ ഇസ്‌ലാം ഓൺലൈൻ സ്റ്റാർ അവാർഡ്, വിദ്യാഭ്യാസം, ജനസേവനം, മുസ്ലിം ന്യൂനപക്ഷ ശാക്തീകരണം, മനുഷ്യാവകാശ പോരാട്ടം എന്നിവയിൽ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 2015-ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ്, ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഫൗണ്ടേഷൻെറ പ്രഥമ പുരസ്കാരം എന്നിവ ലഭിച്ചു. മേഘാലയ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പ്രൊഫ. സിദ്ദീഖ് ഹസന്റെ പേരിൽ ഒരു കെട്ടിടമുണ്ട്. പ്രബോധനത്തിലും വിവിധ ആനുകാലികങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

കൃതികൾ: ഇസ്‌ലാം: ഇന്നലെ ഇന്ന് നാളെ, തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ (വിവർത്തനം), പ്രവാചക കഥകൾ. ഗൾഫ് രാഷ്ട്രങ്ങൾ സന്ദർശിച്ചു. ഭാര്യ വി.കെ. സുബൈദ, മക്കൾ: ഫസലുറഹ്മാൻ, സാബിറ,ശറഫുദ്ദീൻ, അനീസ്.

പ്രഫസർ കെ.എ സിദ്ദീഖ്​ ഹസ്സൻ

ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍, സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഇന്ത്യന്‍ മുസ്ലിംകളുടെ ഭാവിയെക്കുറിച്ച് വ്യതിരിക്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അപൂര്‍വം നേതാക്കളില്‍ ഒരാള്‍. കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ ഖദീജയുടേയും മകനായി 1945 മെയ് 5ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട് ഗ്രാമത്തില്‍ ജനിച്ചു. എറിയാട് കേരളവര്‍മ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം ഫറോക്ക് റൗളത്തുല്‍ ഉലൂം അറബിക് കോളേജ്, ശാന്തപുരം ഇസ്‌ലാമിയ കോളേജ്, എന്നിവിടങ്ങളില്‍ പഠിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും …..
Continue reading

Related Articles