Current Date

Search
Close this search box.
Search
Close this search box.

ആസാദി കാ അമൃത് മഹോത്സവ്: കര്‍ണാടകയില്‍ മദ്‌റസകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് ഉത്തരവ്

ബംഗളൂരു: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി കര്‍ണാടകയിലെ മുഴുവന്‍ മദ്‌റസകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് ഉത്തരവ്. ഓഗസ്റ്റ് 11 മുതല്‍ ഓഗസ്റ്റ് 17 വരെ ആറ് ദിവസത്തേക്ക് മദ്‌റസകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ആണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.

പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണര്‍ സര്‍ക്കാര്‍ ഉത്തരവ് അക്ഷരാര്‍ത്ഥത്തിലും അതിന്റെ പൂര്‍ണ്ണതയിലും നടപ്പിലാക്കുന്നതിനുള്ള വഴികള്‍ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ ചൊവ്വാഴ്ച പറഞ്ഞു.

സംസ്ഥാനത്തെ താഴെത്തട്ടില്‍ പതാക ഉയര്‍ത്തുന്നത് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ (ബിഇഒ) നിരീക്ഷിക്കും. വകുപ്പിന്റെ ചുമതലകള്‍ നിശ്ചയിച്ച് പ്രത്യേക ഉത്തരവുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോളേജുകളും മദ്‌റസകളും പരിസരത്തും കെട്ടിടങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Related Articles