Current Date

Search
Close this search box.
Search
Close this search box.

ആദ്യമായി സംയുക്ത നാവികാഭ്യാസവുമായി ഇന്ത്യയും സൗദിയും

റിയാദ്: അറേബ്യന്‍ ഗള്‍ഫ് കടലില്‍ ആദ്യമായി സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും സൗദിയും. ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക, പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ഐ.എന്‍.എസ് കൊച്ചി എന്ന അത്യാധുനിക യുദ്ധക്കപ്പല്‍ ഇതിനായി കഴിഞ്ഞ ദിവസം സൗദിയിലെ അല്‍ ജുബൈലില്‍ എത്തിയിരുന്നു. സൗദി നാവികസേനയുമായി ചേര്‍ന്ന് ഐ.എന്‍.എസ് കൊച്ചി നിരവധി തവണ കടല്‍ അധിഷ്ടിതമാക്കിയുള്ള അഭ്യാസപ്രകടനങ്ങള്‍ നടത്തി. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. ‘അല്‍ മുഹദ് അല്‍ ഹിന്ദി’ എന്നാണ് നാവികാഭ്യാസത്തിന് പേര് നല്‍കിയിരിക്കുന്നത്.

ഈ അഭ്യാസപ്രകടനം സൗദിയും ഇന്ത്യന്‍ നാവികസേനയും തമ്മില്‍ ആദ്യത്തേതാണെന്നും ഇരു രാജ്യങ്ങളും നാവിക പ്രവര്‍ത്തനങ്ങളില്‍ സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും സൗദി അറേബ്യയുടെ ഈസ്റ്റേണ്‍ ഫ്‌ളീറ്റ് കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ മജീദ് അല്‍ ഖഹ്താനി പറഞ്ഞു. പ്രകടനങ്ങള്‍ ഈ ആഴ്ചാവസാനം വരെ നീണ്ടുനില്‍ക്കും. ഗള്‍ഫ് കടലിടുക്കില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഇരു രാഷ്ട്രങ്ങളും സംയുക്ത നടപടിയുമായി മുന്നോട്ടു പോകുന്നത്.

Related Articles