Current Date

Search
Close this search box.
Search
Close this search box.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സവര്‍ക്കറുടെ ജന്മദിനത്തില്‍; വ്യാപക വിമര്‍ശനം

ഡല്‍ഹി: നിര്‍മാണം പൂര്‍ത്തിയായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സവര്‍ക്കറുടെ ജന്മദിനത്തില്‍ നിശ്ചയിച്ചതിനെതിരെ വ്യാപക വിമര്‍ശനം. രാഷ്ട്ര പിതാക്കന്മാരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തി. ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ജന്മദിനമായ മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഡല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതായി തീരുമാനിച്ചത്.

തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് വിവിധ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും എന്തിനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടതെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സമയത്ത് 1949-ല്‍ ഭരണഘടന അംഗീകരിച്ച നവംബര്‍ 26-ന് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റേ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സവര്‍ക്കറുടെ ജന്മദിനമായ മെയ് 28 നാണ് ഇത് തീരുമാനിച്ചത്. അത് എന്ത് പ്രസക്തിയാണുള്ളത്.’ റേ ട്വീറ്റ് ചെയ്തു.

”ഞങ്ങളുടെ എല്ലാ സ്ഥാപക പിതാക്കന്മാര്‍ക്കും അമ്മമാര്‍ക്കും തികഞ്ഞ അപമാനമാണിത്. ഗാന്ധി, നെഹ്റു, പട്ടേല്‍, സുബാഷ് ചന്ദ്ര ബോസ്, തുടങ്ങിയവരുടെ പൂര്‍ണ്ണമായു തിരസ്‌കരിച്ചെന്നും ഡോ. അംബേദ്കറുടെ നഗ്‌നമായ നിരാകരണമാണെന്നും കോണ്‍ഗ്രസ് എംപി ജയറാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.

ജപ്പാനിലെ ഹിരോഷിമയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത മോദിയെ ‘പരമാവധി കാപട്യവും കുറഞ്ഞ ആത്മാര്‍ത്ഥതയും’ ഉള്ള ആണ്‍ ആണെന്നും രമേശ് വിളിച്ചു. ഗാന്ധി പ്രതിമ അനാഛാദനം ചെയ്യുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Related Articles