Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂര്‍ വംശഹത്യ: ചൈനക്കെതിരെയുള്ള പരാതി തളളി

ബെയ്ജിങ്: ചൈനയുടെ മനുഷ്യത്വരഹിതമായ ആക്രമണങ്ങളും, വംശഹത്യ നടപടികളും അന്വേഷിക്കണമെന്ന നാടുകടത്തപ്പെട്ട ഉയിഗൂര്‍ മുസിലിംകളുടെ ആവശ്യം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍മാര്‍ തള്ളി. ചൈനയിലെ ഷിജിയാങില്‍ ന്യൂനപക്ഷ വിഭാഗമായ ഉയിഗൂര്‍ മുസ്‌ലിംകളെ ഭരണകൂടം വേട്ടയാടികൊണ്ടിരിക്കുകയാണ്.

ഒരു മില്യണിലധികം ഉയിഗൂര്‍കളെ ബന്ദിയാക്കുകയും, മറ്റു ന്യൂപക്ഷ മുസ്‌ലിംകളില്‍ ഭൂരിഭാഗം പേരെയും പുനര്‍ വിദ്യാഭ്യാസ ക്യാമ്പുകളിലയക്കുകയും, സ്ത്രീകളെ നിര്‍ബന്ധിച്ച് വന്ധ്യംകരിക്കുകയും ചെയ്യുന്ന കുറ്റങ്ങള്‍ ആരോപിച്ചാണ് ചൈനക്കെതിരെ കഴിഞ്ഞ ജൂലൈയില്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ വലിയ തെളിവ് ഫയലുകള്‍ അന്താരാഷ്ട്ര കോടതിക്ക് കൈമാറുന്നത്.

ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രമിനില്‍ കോടതിയില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ചൈനയുടെ പ്രദേശങ്ങളില്‍ സംഭവിച്ചതില്‍ നടപടി കൈകൊള്ളാന്‍ കഴിയുകയില്ലെന്ന് ഓഫീസ് പ്രോസിക്യൂട്ടര്‍ ഫാത്തൂ ബെന്‍സോദ തിങ്കളാഴ്ച പറഞ്ഞു.

Related Articles