Current Date

Search
Close this search box.
Search
Close this search box.

ഹൈദരാബാദ്: മസ്ജിദിലേക്ക് അതിക്രമിച്ചുകയറി പൂജ നടത്തി

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ മുസ്ലിം പള്ളിയിലേക്ക് ഒരു വിഭാഗം അതിക്രമിച്ചുകയറി പൂജ നടത്തി. പള്ളിയില്‍ ബലമായി കയറികൂടി കേടുപാടുകള്‍ വരുത്തുകയും ഹിന്ദു ആചാരങ്ങള്‍ അനുഷ്ഠിക്കുകയുമായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനെത്തുടര്‍ന്ന് കനത്ത പൊലിസ് സന്നാഹമുണ്ട്.

ഹൈദരാബാദിലെ നഗരത്തിലെ കട്ട മൈസമ്മ ക്ഷേത്രത്തിന് എതിര്‍വശത്തായി മല്‍കം ചെരുവിലെ ഖുതുബ് ഷാഹി മസ്ജിദിലാണ് സംഭവം.
ഒക്ടോബര്‍ 16-ന് വൈകീട്ടാണ് സംഭവമെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. 400 വര്‍ഷം പഴക്കമുള്ള പള്ളിയാണിതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലീം പള്ളിയിലേക്ക് ബലമായി കടന്നവര്‍ റായ്ദുര്‍ഗം ഗ്രാമവാസികളാണെന്ന് പോലീസ് പറഞ്ഞു. പള്ളിക്ക് സമീപം ആചാരത്തിന്റെ ഭാഗമായി ഒരു ആടിനെ ബലി നല്‍കുകയും അവിടെ ബലമായി ഒരു വിഗ്രഹവും സ്ഥാപിക്കുകയും ചെയ്തു.

റോഡ് വികസനത്തിന്റെ ഭാഗമായി കട്ട മൈസമ്മ ക്ഷേത്രം പൊളിക്കാനും പകരം പള്ളിക്ക് സമീപമുള്ള സ്ഥലത്ത് പുതിയ ക്ഷേത്രം നിര്‍മിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥലം കൃത്യപ്പെടുത്തിയിരുന്നില്ല.

Related Articles