Current Date

Search
Close this search box.
Search
Close this search box.

ഹൂതികള്‍ തീവ്രവാദ വിഭാഗമാണോയെന്നതില്‍ പുനഃപരിശോധന: യു.എസ്

വാഷിങ്ടണ്‍: യമനിലെ ഹൂതി സംഘടനയുള്‍പ്പെടുന്ന ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യു.എസ്. ഇറാന്‍ പിന്തുണയുള്ള വിഭാഗം വിദേശ തീവ്രവാദ സംഘടനയാണെന്ന മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനമാണ് പുനഃപരിശോധിക്കുന്നത്. ഹൂതികളുടെ എല്ലാ ഇടപാടുകള്‍ക്കും ഫെബ്രുവരി 26 വരെ താല്‍ക്കാലിക അനുമതി നല്‍കുമെന്നതാണ് തിങ്കളാഴ്ചത്തെ പ്രഖ്യാപനം. സൗദി അറേബ്യയുടെയും, യു.എ.ഇയുടെയും സൈനിക സഖ്യത്തിനെതിരായി യമനില്‍ വര്‍ഷങ്ങളായി യുദ്ധം ചെയ്തുവരികയാണ് ഹൂതികള്‍.

രാജ്യത്ത് മാനുഷിക പ്രതിസന്ധി തുടരുകയും, രാജ്യവ്യാപകമായ പട്ടിണിയുണ്ടാവുകയും ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുദ്ധ ഭൂമിയായ യമനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 22 സഹായ സംഘടനകള്‍ തീവ്രവാദ വിഭാഗമായി മുദ്രകുത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് യു.എസിനോട് ആവശ്യപ്പെട്ടതിന് ശേഷമാണ് ഈയൊരു തീരുമാനം. ജോ ബൈഡന്‍ അധികാരത്തിലേറുന്നതിന് ഒരു ദിവസം മുമ്പ് ജനുവരി 19ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഹൂതികളെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത്.

Related Articles