Current Date

Search
Close this search box.
Search
Close this search box.

അഖ്‌സക്കുനേരെയുള്ള ഇസ്രായേല്‍ ആക്രമണത്തിന്റെ ചരിത്രം; ചിത്രീകരണത്തിലൂടെ

ഗസ്സക്കു നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളും അല്‍അഖ്‌സക്കു നേരെ നടന്ന അതിക്രമങ്ങളുടെയും ചരിത്രം ഗ്രാഫിക്‌സ് ഉപയോഗിച്ച് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തയാറാക്കിയ ഇല്ലുസ്‌ട്രേഷന്‍.

 

 

1. ഇസ്രായേല്‍ കുടിയേറ്റക്കാര്‍ അല്‍ അഖ്‌സ മസ്ജിദിനെ ‘അശുദ്ധ’മാക്കിയതിനെ തുടര്‍ന്നാണ് ഇത്തവണത്തെ സംഘര്‍ഷമെന്നാണ് ഹമാസ് ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നത്. ഈ പ്രകോപനം വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ്.
2. നേരത്തെ ഈ വര്‍ഷം റമദാനില്‍, മുസ്ലിംകള്‍ അല്‍അഖ്‌സയില്‍ ഇഅ്തികാഫ് അനുഷ്ടിക്കുമ്പോഴും കുടിയേറ്റക്കാരുടെ അതിക്രമമുണ്ടായിരുന്നു.
3. എന്നാല്‍, മുഖംമൂടി ധരിച്ച ചില വിശ്വാസികള്‍ കുഴപ്പമുണ്ടാക്കിയെന്ന് ആരോപിച്ച് ഇസ്രായേല്‍ പൊലിസ് വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
4. ഈ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധത്തിന് കാരണമായി. കൂടാതെ ഇതിന് പ്രതികരണമെന്നോണം ഗസ്സയ്ക്കകത്തു നിന്നും വടക്കന്‍ ലെബനാനില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടു.
5. ഇസ്രായേല്‍, ലെബനാനും ഗസ്സക്കുമെതിരെ നിരവധി വ്യോമാക്രമണങ്ങളാല്‍ തിരിച്ചടിച്ചു. എന്നാല്‍, ആ സമയത്ത് പലരും ചോദിച്ചു, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ?
6. തീവ്ര വലതുപക്ഷ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് അല്‍ അഖ്‌സ കോംപൗണ്ടിലേക്ക് പ്രവേശിക്കുന്നത് ഇത് മൂലം എളുപ്പമാക്കുമെന്ന് ചിലര്‍ പറഞ്ഞു. അവരില്‍ ചിലര്‍ പള്ളി പൊളിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
7. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് അഖ്‌സ് കോംപൗണ്ടിലേക്ക് അതിക്രമിച്ച് കയറി പ്രകടനം നടത്തി പ്രകോപനം സൃഷ്ടിച്ചത്.
8. ഒക്ടോബര്‍ നാലിന് നിരവധി ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ലോകമുസ്ലിംകളുടെ മൂന്നാമത്തെ പുണ്യകേന്ദ്രമായ അഖ്‌സ പരിസരത്തേക്ക് കല്ലേറ് നടത്തി. ഈ സമയം, യുവ ഫലസ്തീനികളെ മസ്ജിദിലേക്ക് പ്രവേശിക്കുന്നത് ഇസ്രായേല്‍ പൊലിസ് തടഞ്ഞു.
9. ഹമാസിന്റെ അല്‍ അഖ്‌സ ഫ്‌ളഡ് ഓപറേഷനുള്ള മറുപടി എന്ന നിലയില്‍ പ്രത്യക്ഷമായി ഗസ്സയിലേക്കുള്ള കര അധിനിവേശത്തിനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. മെഡിറ്ററേനിയനന്‍ വഴിയ രണ്ടാമത്തെ വിമാനവാഹിനി കപ്പലും അമേരിക്ക അയച്ചതോടെ ഈ നാശനഷ്ടങ്ങളും മരണങ്ങളും എപ്പോള്‍ അവസാനിക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

 

കല സംവിധാനം: മുഹമ്മദ് ഇദ്രീസ്
ഡിസൈന്‍: മിഡ്‌ജേര്‍ണി എ.ഐ

കടപ്പാട്: അല്‍ജസീറ

Related Articles