Current Date

Search
Close this search box.
Search
Close this search box.

ജ്യൂസ് കുടിച്ച ശേഷം കടക്കാരന്‍ മുസ്ലിമാണെന്ന് അറിഞ്ഞു; അധിക്ഷേപവുമായി വനിതകള്‍- വീഡിയോ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മുസ്ലിം കടക്കാരന് നേരെ ഹിന്ദുത്വ വനിതകളുടെ ഭീഷണിയും അധിക്ഷേപവും. കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം മുസ്ലിമിന്റെ കടയാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അധിക്ഷേപവും ഭീഷണിയുമുണ്ടായത്. ഹിന്ദുവിന്റെ കടയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ജ്യൂസ് കുടിച്ചതെന്നും എന്നാല്‍ ഗൂഗിള്‍ പേ വഴി പണം അടക്കുമ്പോള്‍ പേര് മുസ്ലിമിന്റേതാണെന്നും പറഞ്ഞായിരുന്നു ബഹളം. എന്നാല്‍ തനിക്ക് പേര് മാറ്റിപ്പറയേണ്ട ആവശ്യമില്ലെന്നും ഞാന്‍ മുസ്ലിം തന്നെയാണെന്നുമാണ് കടക്കാരനായ യുവാവ് പറഞ്ഞത്.

ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌കൂട്ടറിലെത്തിയ സ്ത്രീകളുടെ നാലംഘ സംഘം ബഹളമുണ്ടാക്കുന്നതും ബഹളം കേട്ട് അവിടെയെത്തിവരോടെല്ലാം കടക്കാരനെ അധിക്ഷേപിക്കുന്നതും ചീത്ത വിളിക്കുന്നതും കാണാം. ഇവര്‍ പ്രാദേശിക ഹിന്ദുത്വ സംഘടനയുടെ നേതാക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡെറാഡൂണിലെ ഇന്റര്‍ സ്‌റ്റേറ്റ് ബസ് ടെര്‍മിനിലിന് സമീപമുള്ള ഷിംല ബൈപാസ് റോഡിലെ കടയിലാണ് സംഭവം. മുസ്ലിംകള്‍ ഉണ്ടാക്കുന്ന ഒരു ഭക്ഷണവും തങ്ങള്‍ കഴിക്കാറില്ലെന്നും ഞങ്ങള്‍ തുപ്പിയതും ഊതിയതുമായ ഭക്ഷണം കഴിക്കാറില്ലെന്നുമാണ് വനിതകള്‍ ആക്രോശിച്ചത്. താന്‍ മുസ്ലീമല്ലെന്ന് ജ്യൂസ് വില്‍പനക്കാരന്‍ തങ്ങളോട് പറഞ്ഞതായും എന്നാല്‍ ഗൂഗിള്‍ പേ അക്കൗണ്ടിലൂടെ മുസ്ലീമാണെന്ന് മനസ്സിലായെന്നുമാണ് അവര്‍ പറയുന്നത്.

ഞങ്ങള്‍ക്ക് യുപിഐ വഴിയാണ് പേയ്മെന്റ് ലഭിച്ചതെന്നും അത് എന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്നും ഞങ്ങള്‍ക്ക് ഒരു തരത്തിലും ഞങ്ങളുടെ ഐഡന്റിറ്റി മറക്കേണ്ട ആവശ്യമില്ലെന്നും കടയുടമ ഷുഹൈബ് അലി പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി ഞാന്‍ ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കേണ്ട കാര്യമില്ലെന്നും തങ്ങളുടെ ഉപഭോക്താക്കളില്‍ എല്ലാ മതങ്ങളില്‍ നിന്നുമുള്ളവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും അമുസ്ലിംകളാണ്, ഷോപ്പ് സ്ഥാപിതമായതുമുതല്‍ ഞങ്ങള്‍ ഇത്തരത്തിലുള്ള ആക്രമണമോ ഉപദ്രവമോ നേരിട്ടിട്ടില്ല. സമീപ പ്രദേശത്തെ എല്ലാ സമുദായങ്ങളും ഇവിടെ സമാധാനപരമായാമ് സഹവസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

– വീഡിയോ

https://twitter.com/i/status/1675362823583543298

Related Articles