Current Date

Search
Close this search box.
Search
Close this search box.

വെള്ളിയാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്: ഹിലാല്‍ കമ്മിറ്റി

കോഴിക്കോട്: വെള്ളിയാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്നും മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്നും കേരള ഹിലാല്‍ കമ്മിറ്റി അറിയിച്ചു. ഏപ്രില്‍ ഒന്നിന് വെള്ളിയാഴ്ച സൂര്യന്‍ അസ്തമിച്ച് 13 മിനുട്ട് കഴിഞ്ഞ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യതയുണ്ട്.

മാസപ്പിറവി കാണുന്നവര്‍ 9447885187, 04952722801 എന്നീ നമ്പറുകളില്‍ അറിയക്കണമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ പത്രകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരള നദ്‌വതുല്‍ മുജാഹിദീന് കീഴിലുള്ള ഔദ്യോഗിക സംഘടനയാണ് കേരള ഹിലാല്‍ കമ്മിറ്റി.

Related Articles