Current Date

Search
Close this search box.
Search
Close this search box.

വീട് പൊളിച്ചതിനെതിരെ അഫ്രീന്‍ ഫാത്തിമയുടെ ഉമ്മ നല്‍കിയ ഹരജി പരിഗണിക്കുന്ന ജഡ്ജി പിന്മാറി

അലഹാബാദ്: പ്രയാഗ്‌രാജില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീട് പൊളിച്ചതിനെതിരെ പരാതിക്കാര്‍ നല്‍കിയ കേസ് പരിഗണിക്കുന്ന ജഡ്ജി പിന്മാറി. വെല്‍ഫെയര്‍ പാര്‍ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് അലഹാബാദ് ഭരണകൂടം പൊളിച്ച നടപടിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമയാണ് അലഹാബാദ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

കേസ് പരിഗണിക്കാനിരുന്ന ജഡ്ജി സുനിത അഗര്‍വാളാണ് പെട്ടെന്ന് പിന്മാറിയത്. ചൊവ്വാഴ്ചയായിരുന്നു ഹരജി പരിഗണിക്കേണ്ടിയിരുന്നത്. ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, ഇന്ന് തന്നെ മറ്റൊരു ബെഞ്ച് ഹരജി പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

വീട് തന്റെ പേരിലാണെന്നും പൊളിച്ചു നീക്കുന്നതിന് മുന്‍പ് പ്രയാഗ്‌രാജ് വികസന അതോറിറ്റി നോട്ടീസും മുന്നറിയിപ്പ് സൂചനകളും നല്‍കിയില്ലെന്നും ഹരജിയില്‍ ഫാത്തിമ ആരോപിച്ചു. വീട് നിയമം പാലിച്ചാണ് നിര്‍മിച്ചതെന്നും 20 വര്‍ഷമായി നികുതി നല്‍കുന്നുണ്ടെന്നും അനധികൃത നിര്‍മാണമല്ലെന്നും ഹരജിയില്‍ പറയുന്നുണ്ട്.

Related Articles