Current Date

Search
Close this search box.
Search
Close this search box.

കോവിഡ് ഭീതിക്കിടെ യെമനില്‍ കനത്ത മഴക്കെടുതി

സന്‍ആ: കോവിഡ് ഭീതി നിലനില്‍ക്കുന്നതിനിടെ യെമനില്‍ കനത്ത മഴയും നാശനഷ്ടവും. തലസ്ഥാനമായ സന്‍ആയിലാണ് ദിവസങ്ങളായി പെയ്യുന്ന മഴ കനത്ത നാശം വിതച്ചത്. മഴ മൂലം കാറുകള്‍ ഒലിച്ചുപോകുകയും കടകള്‍ക്ക് നാശനഷ്ടം വിതക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമാണ് മേഖലയില്‍ ശക്തമായ മഴ ആരംഭിച്ചത്.

ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടവേളയില്ലാതെ മഴ പെയ്യുകയായിരുന്നു. ചില മേഖലകളില്‍ വെള്ളം കയറുകയും ഉയര്‍ന്നുപൊങ്ങുകയും ചെയ്തു. എന്നാല്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യെമന്റെ വടക്ക് പര്‍വത മേഖലയില്‍ ആണ് സന്‍ആ സ്ഥിതി ചെയ്യുന്നത്. വെള്ളപ്പൊക്ക സാധ്യത മേഖലയാണിത്. അഞ്ചു വര്‍ഷത്തെ ആഭ്യന്തര യുദ്ധം മൂലം തകര്‍ന്നടിഞ്ഞ രാജ്യത്ത് പേമാരിയും കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. രാജ്യത്തെ അടിസ്ഥാന മേഖലയെല്ലാം നേരത്തെ തന്നെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

Related Articles