Current Date

Search
Close this search box.
Search
Close this search box.

ബുള്‍ഡോസര്‍ രാജിനെതിരെ രോഷം കനക്കുന്നു

കോഴിക്കോട്: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം നടത്തിയവരുടെ വീടുകള്‍ തകര്‍ക്കുന്ന യു.പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധം തുടരുന്നു. യു.പി പൊലിസിന്റെയും യോഗി സര്‍ക്കാരിന്റെയും ബി.ജെ.പി ഭരണകൂടത്തിനുമെതിരെ ശക്തമായ വിമര്‍ശനവും വിയോജിപ്പുമായി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. സംഘ്പരിവാറിനെതിരെ പ്രതികരിക്കുന്നവരുടെ വീടുകള്‍ തകര്‍ക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ് ഫാസിസമെന്നും

പ്രതികരിക്കുന്ന മുസ്ലിമാകുന്നത് കുറ്റകൃത്യമാണെന്നും ഭയാനകരമായ സംഭവങ്ങളാണ് ഇന്ത്യയില്‍ അരങേറുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. പൊലിസിന് നിയമം നടപ്പിലാക്കുന്ന ചുമതല മാത്രമാണുള്ളതെന്നും ശിക്ഷ നടപ്പിലാക്കാന്‍ കോടതിക്കാണ് ഉത്തരവാദിത്വമെന്നും പലരും ചൂണ്ടിക്കാട്ടി. കുറ്റാരോപിതരുടെ വീടുകള്‍ ഭരണകൂടം ഇടിച്ചുനിരത്തുകയാണെന്നും പ്രതിഷേധം ഭരണകൂടത്തിന് വീട് തകര്‍ക്കാനുള്ള ലൈസന്‍ അല്ലെന്നും പോസ്റ്റുകളില്‍ പറയുന്നുണ്ട്.

എം.പിമാരായ ശശി തരൂര്‍, മഹുവ മൊയ്ത്ര, ഇ.ടി മുഹമ്മദ് ബഷീര്‍, അസുദ്ദീന്‍ ഉവൈസി, സ്റ്റുഡന്റ് ആക്റ്റിവിസ്റ്റുകളായ ഗുര്‍മെഹര്‍ കൗര്‍,ഐഷെ ഘോഷ്, ലദീദ ഫര്‍സാന, അയിഷ റെന്ന മാധ്യമപ്രവര്‍ത്തകരായ റാണ അയ്യൂബ്, മെഹ്ദി ഹസന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന് സി.പി.എം നേതാവ് സുഭാഷിണി അലി, പ്രശാന്ത് ഭൂഷണ്‍, കപില്‍ സിപല്‍, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, ഷാഫി പറമ്പില്‍, വിദ്യാര്‍ത്ഥി സംഘടനകളായ എം.എസ്.എഫ്, ഐസ,ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എസ്.ഐ.ഒ, ക്യാംപസ് ഫ്രണ്ട്, എം.എസ്.എം,ജി.ഐ.ഒ, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, കേന്ദ്ര ജനറല്‍ സെക്രട്ടറി ടി. ആരിഫലി, ഹമീദ് വാണിയമ്പലം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ടി, എസ്.ഡി.പി.ഐ തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Related Articles