Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷ പ്രസംഗം: കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എയും കേരള ജനപക്ഷം നേതാവുമായ പി.സി ജോര്‍ജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ നടത്തരുത് എന്ന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.

153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തത്. തിരുവനന്തപരും ഫോര്‍ട്ട് പൊലീസ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

Related Articles