Current Date

Search
Close this search box.
Search
Close this search box.

കരയുദ്ധത്തില്‍ ഇസ്രായേലിന് കനത്ത തിരിച്ചടി; കൂടുതല്‍ സൈനികരെ വധിച്ച് ഹമാസ്

ഗസ്സ സിറ്റി: ഗസ്സയില്‍ യുദ്ധം പുന:രാരംഭിച്ചതിന് ശേഷം ഇസ്രായേല്‍ ഭാഗത്ത് കനത്ത ആള്‍നഷ്ടം ഉണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി ഇസ്രായേല്‍ സൈനികര്‍ ഗസ്സയില്‍ കരയാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് അവകാശപ്പെടുന്നതായി വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇസ്രായേല്‍ നാണക്കേട് ഭയന്ന് മരണസംഖ്യ കൃത്യമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇതുവരെയായി 3000ത്തോളം ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും 11,000ത്തോളം സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് അനൗദ്യോഗികമായ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

യു.എന്നിന്റെ കണക്കുപ്രകാരം ഇസ്രായേല്‍ ഗസ്സയില്‍ കരയുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 88 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടിയിലേറെ പേരെ വധിച്ചിട്ടുണ്ടെന്നും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് രാജിവെച്ച് പോകേണ്ടി വരുമെന്നുമാണ് ഹമാസ് നേതൃത്വം ആവര്‍ത്തിക്കുന്നത്.

ഓരോ ദിവസവും രണ്ട് വീതം സൈനികര്‍ കൊല്ലപ്പെട്ടു എന്ന് മാത്രമാണ് ഇസ്രായേല്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ചയും രണ്ട് സൈനികര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടെന്നും നാലിലധികം സൈനികര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട് എന്നുമാണ് ഇസ്രായേല്‍ പ്രസ്താവിച്ചത്. എല്ലാവരും ഗസ്സയില്‍ ഫലസ്തീന്‍ പ്രതിരോധ സംഘങ്ങളുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത് എന്നും ഇസ്രായേല്‍ അറിയിക്കുന്നുണ്ട്.

ഹമാസ് ബന്ദികളാക്കിയവരെ കണ്ടുപിടിക്കാനായി നിയോഗിക്കപ്പെട്ട സൈനിക യൂണിറ്റിന്റെ തലവനും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിട്ടുണ്ട്. യുഹ യെഗോര്‍ ഹിര്‍ഷ്ബര്‍ഗ് (52) ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തെ പിടികൂടി ബന്ദിയാക്കാനായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ ഏറ്റുമുട്ടല്‍ രൂക്ഷമായപ്പോള്‍ കൊലപ്പെടുത്തേണ്ടി വന്നു എന്നുമാണ് ഹമാസ് സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചത്. ഇത് ഇസ്രായേലിന് കരയുദ്ധത്തില്‍ സംഭവിച്ച കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. സമാനമായ വേറെയും സൈനിക ഉദ്യോഗസ്ഥരെയും സൈനിക വാഹനങ്ങളും ടാങ്കുകളും തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ചില വീഡിയോകളും അല്‍ ഖസ്സാം പുറത്തുവിട്ടിട്ടുണ്ട്.

 

???? കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles