Current Date

Search
Close this search box.
Search
Close this search box.

ലെബനാനില്‍ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂതില്‍ നടന്ന പ്രതിഷേധത്തിനു നേരെ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. ബെയ്‌റൂത് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി അരങ്ങേറിയത്.

സ്‌ഫോടനക്കേസ് അന്വേഷിക്കുന്നതിന്റെ തലപ്പത്ത് നിന്നും ജഡ്ജി താരിഖ് ബിതാറിനെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു വ്യാഴാഴ്ച ഹിസ്ബുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. താരിഖ് പക്ഷപാതപരമായാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം അമേരിക്കയുടെ അടിമയാണെന്നുമാണ് ഹിസ്ബുള്ള ആരോപിക്കുന്നത്. ആരാണ് വെടിവെച്ചതെന്ന് വ്യക്തമല്ല. ഇരുപതിലധികം പേര്‍ക്ക് പരുക്കുണ്ട്. വെടിവെപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുമില്ല.
ലെബനീസ് ഷിയാ പ്രസ്ഥാനങ്ങളായ അമല്‍, ഹിസ്ബുള്ള എന്നിവരുടെ അനുയായികളാണ് കൊട്ടാരത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

താരിഖിനെ മാറ്റാനുള്ള അപേക്ഷ കോടതി തള്ളുകയും ജഡ്ജി താരിഖ് ബിത്താര്‍ അന്വേഷണ തലവനായി തുടരുമെന്ന കോടതി വിധിയെതുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles