Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രയത്‌നം തുടര്‍ന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: ഖത്തറിനെതിരെയുള്ള ഉപരോധവും തുടര്‍ന്നുള്ള ഗള്‍ഫ് പ്രതിസന്ധിയും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മുന്നിട്ടറങ്ങുകയാണ് കുവൈത്ത്. നേരത്തെയും ഈ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് കുവൈത്ത് രംഗത്തെത്തിയിരുന്നു. സൗദി അറേബ്യയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാഷ്ട്രീയ ബന്ധങ്ങള്‍ പുനസ്ഥാപിക്കാനുമാണ് കുവൈത്ത് ശ്രമിക്കുന്നത്.

ഇതിനായി പിന്തുണ നല്‍കാനും ഇതുവഴി ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി ബന്ധം നിലനിര്‍ത്താനുമാണ് കുവൈത്ത് ശ്രമിക്കുന്നത്. എല്ലാ ഗള്‍ഫ് രാജ്്യങ്ങളെയും ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് കുവൈത്ത് അറിയിച്ചതായും കുവൈത്ത് ദിനപത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നിടത്തോളം കാലം ഇക്കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിനെതിരെ സൗദി,യു.എ.ഇ അടക്കമുള്ള നാല് അയല്‍ രാഷ്ട്രങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയിട്ട് മൂന്ന് വര്‍ഷം തികയുകയാണ്. 2017 ജൂണിലായിരുന്നു കര,വ്യോമ,നാവിക മേഖലകളില്‍ ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയത്.

Related Articles