Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യൻ യൂണിയന്റെ തുർക്കിയുമായുള്ള വ്യാപാര കരാർ നിർത്തിവെക്കണമെന്ന് ഗ്രീസ്

ഏതൻസ്: തുർക്കിയുമായുള്ള യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയൻ കരാർ (Customs union agreement) നിർത്തിവെക്കുന്നത് പരി​ഗണിക്കമെന്ന് ആവശ്യപ്പെട്ട് ​ഗ്രീസ് വിദേശകാര്യ മന്ത്രി നികോസ് ഡെൻഡിയാസ് യൂറോപ്യൻ യൂണിയന് കത്തെഴുതി. കരാർ ലംഘനം നടത്തികൊണ്ടിരിക്കുന്ന തുർക്കിയുടെ ഇടപെടലുകൾക്കെതിരായി നടപടിയെടുക്കാൻ ‍വിദേശകാര്യ മന്ത്രി ഡെൻ‍ഡിയാസ് അയൽരാജ്യങ്ങളുടെ വിഷയം കൈകാര്യം ചെയ്യുന്ന യൂറോപ്യൻ കമ്മീഷണർ ഒലിവർ വർഹേലിക്ക് കത്തെഴുതിയതായി ​ഗ്രീക്ക് സ്റ്റേറ്റ് വാർത്താ ഏജൻസിയായ എ.എൻ.എ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

​ഗ്രീസിനും സൈപ്രസിനുമിടയിൽ തർക്കം നിലനിൽക്കുന്ന കിഴക്കൻ മെ‍ഡിറ്ററേനിയനിലെ എണ്ണ, വാതക ശേഖര മേഖലയിലേക്ക് പര്യവേക്ഷണത്തിനായി ആ​ഗസ്തിൽ തുർക്കി കപ്പൽ അയച്ചിരുന്നു. ​ഗ്രീസ് അവകാശപ്പെടുന്ന കാസ്‍റ്റെല്ലോറിസോ ദ്വീപിന്റെ തെക്ക് ഏ​​കദേശം ഒരു മാസത്തേളം കപ്പൽ പര്യവേക്ഷണം നടത്തി സെപ്തംബർ ആദ്യത്തിലാണ് തുർക്കി കപ്പൽ തിരിച്ചുവിളിക്കുന്നത്. ഡിസംബറിലെ അടുത്ത ഉച്ചകോടിക്ക് മുമ്പ് തുർക്കി നയത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് കസ്റ്റംസ് യൂണിയൻ മുന്നറിയിപ്പ് നൽകി.

 

 

Related Articles