Current Date

Search
Close this search box.
Search
Close this search box.

രഹസ്യ സോഫ്റ്റ്‌വെയര്‍ ആരോപണം; പ്ലേ സ്റ്റോറില്‍ നിന്നും നമസ്‌കാര ആപ്പ് നീക്കം ചെയ്തു

വാഷിങ്ടണ്‍: രഹസ്യ സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് പ്ലേ സ്റ്റോറില്‍ നിന്നും മുസ്ലിം നമസ്‌കാര ആപ്പ് നീക്കം ചെയ്ത് ഗൂഗിള്‍.
യു.എസ് ദേശീയ സുരക്ഷാ കരാറുകാരുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു കമ്പനി വികസിപ്പിച്ച ഡാറ്റാ സോഫ്റ്റ്വെയറാണ് പരാതി ഉന്നയിച്ചത്.

മാര്‍ച്ച് അവസാനത്തോടെ ഗൂഗിള്‍ താല്‍ക്കാലികമായി നിരോധിച്ച നിരവധി ജനപ്രിയ ആപ്ലിക്കേഷനുകളില്‍ അല്‍-മോസിന്‍ ലൈറ്റും ഖിബ്‌ല കോമ്പസും ഉള്‍പ്പെടുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ ബുധനാഴ്ചത്തെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. മറ്റു നിരവധി ആപ്പുകളും സമാന കാരണത്താല്‍ നിരോധിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ആപ്പുകളിലെ തകരാറുകള്‍ അന്വേഷിക്കുന്നതിനിടയില്‍ രഹസ്യ ഡാറ്റാ വിളവെടുപ്പ് കോഡ് കണ്ടെത്തിയ യൂണിവേഴ്‌സിറ്റി ഗവേഷകരായ ജോയല്‍ റിയര്‍ഡണും സെര്‍ജ് എഗല്‍മാനും ആണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. സ്പീഡ് ക്യാമറ റഡാര്‍, വൈഫൈ മൗസ്, ഇറാനില്‍ പ്രചാരത്തിലുള്ള ഒരു കാലാവസ്ഥാ ആപ്പ് എന്നിവയാണ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച മറ്റ് ആപ്പുകള്‍.

ഡാറ്റാ ഹാര്‍വെസ്റ്റിംഗ് കോഡ് നീക്കം ചെയ്തുകഴിഞ്ഞാല്‍ നിരോധിത ആപ്പുകള്‍ പുനഃസ്ഥാപിക്കുന്നതിന് അപേക്ഷിക്കാമെന്ന് ഗൂഗിള്‍ അറിയിച്ചു.
2020 നവംബറില്‍, ലോകമെമ്പാടും 100 ദശലക്ഷം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മുസ്ലിം പ്രോ എന്ന നമസ്‌കാര ആപ്പിന്റെ ഡാറ്റ ഒരു കമ്പനിക്ക് വിറ്റതായി വെളിപ്പെടുത്തിയിരുന്നു. കമ്പനി വിവരങ്ങള്‍ യു.എസ് സൈന്യത്തിനാണ് വിറ്റത്.

Related Articles