Current Date

Search
Close this search box.
Search
Close this search box.

ഗ്ലോബല്‍ ഫാമിലി ലിറ്റില്‍ സ്‌കോളര്‍ 2022: ഫൈനല്‍ റൗണ്ട് വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ലോക മലയാളികളുടെ അറിവ് ഉത്സവമായ ഗ്ലോബല്‍ ഫാമിലി ലിറ്റില്‍ സ്‌കോളര്‍ 2022 ഫൈനല്‍ റൗണ്ട് വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്രീനന്ദന്‍ രാജ് കാസര്‍ഗോഡ്, അവദ് അബ്ദുല്‍ ഖാദര്‍ ദുബൈ, ലുബ്ന കെ.കെ വയനാട് എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി.

യു.പി വിഭാഗത്തില്‍ ഫാസ് മുഹമ്മദ് മലപ്പുറം, ദുല്‍ഖര്‍ ഫിദാന്‍ പാലക്കാട്, രിദ സഹ്റ, കണ്ണൂര്‍ എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനങ്ങളും നേടി. എല്‍.പി വിഭാഗം മത്സരത്തില്‍ അനസ് കെ മലപ്പുറം നുസൈബ വി.എന്‍ എറണാകുളം, അക്സ ജയന്‍ തൃശ്ശൂര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹത നേടി.

മൂന്ന് റൗണ്ടുകളിലായാണ് മത്സരം സംഘടിപ്പിച്ചത്. ആദ്യ രണ്ടുറൗണ്ടുകളില്‍ വിജയിച്ച 150 കുട്ടികള്‍ തമ്മിലായിരുന്നു ഫൈനല്‍ മത്സരം. അറിവുകള്‍ക്കൊപ്പം തിരിച്ചറിവുകള്‍ കൂടി നല്‍കുന്ന ചോദ്യങ്ങളുടെ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു മത്സരം. ഇന്ത്യയിലും വിദേശങ്ങളിലുമുള്ള മലയാളി കുട്ടികള്‍ അവരുടെ കുടുംബത്തോടൊപ്പം പങ്കെടുത്തു.

പ്രശസ്ത ഷോര്‍ട്് ഫിലിം സംവിധായകനായ അന്‍സാര്‍ നെടുമ്പാശ്ശേരി, പ്രമുഖ മോട്ടിവേറ്റര്‍മാരും ട്രെയിനര്‍മാരുമായ ഇഖ്ബാല്‍ വടകര, സമീര്‍ മേളം എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ലിറ്റില്‍ സ്‌കോളര്‍ ടെക്നിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ ഡി ഫോര്‍ മീഡിയ കോഴിക്കോട് ആണ് സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയത്. ഫൈനല്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് അഞ്ച് ലക്ഷം രൂപയിലധികം വിലവരുന്ന സമ്മാനങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്.

Related Articles