Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് വിലക്ക്: പ്രോവിഡന്‍സ് സ്‌കൂളിലേക്ക് ജി.ഐ.ഒ മാര്‍ച്ച് നടത്തി

കോഴിക്കോട്: സ്‌കൂളില്‍ ഹിജാബ് വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജി.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സ്‌കൂള്‍ ഗേറ്റിന് മുന്‍പില്‍ പൊലിസ് തടഞ്ഞു. സ്‌കൂളിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം ജി.ഐ.ഒ സംസ്ഥാന അസി. സെക്രട്ടറി ലുലു മര്‍ജാന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആരിഫ ജജ്‌ന അധ്യക്ഷ വഹിച്ചു.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയോട് സ്‌കൂളില്‍ ഹിജാബ് അനുവദിക്കില്ലെന്നും യൂണിഫോമില്‍ ശിരോവസ്ത്രം ഇല്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവിനോട് ഇവിടെ ഇങ്ങിനെയാണെന്നും താങ്കള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ കുട്ടിയെ ചേര്‍ത്താല്‍ മതിയെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി.

തുടര്‍ന്ന് ഹിജാബ് ധരിക്കാതെ സ്‌കൂളില്‍ പഠനം നടത്താനാവില്ലെന്നും അഡ്മിഷന്‍ മാറിപോകുമെന്നുമാണ് കുടുംബം അറിയിച്ചത്. സ്‌കൂളിന്റെ ശിരോവസ്ത്ര വിലക്ക് നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കന്യാസ്ത്രീകളായ അധ്യാപികമാര്‍ക്ക് ശിരോവസ്ത്രം അനുവദിക്കുകയും മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് അനുവദിക്കാതിരിക്കുന്നതും ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Related Articles