Current Date

Search
Close this search box.
Search
Close this search box.

സിറിയയിലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ ചുമര്‍ചിത്രം വികലമാക്കി

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബില്‍ ജോര്‍ജ് ഫ്‌ളോയിഡിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് വരച്ച ചുമര്‍ ചിത്രം കരി ഒായില്‍ ഒഴിച്ച് വികൃതമാക്കിയ നിലയില്‍. അമേരിക്കയിലെ മിനപോളിസില്‍ പൊലിസിന്റെ വംശീയ അധിക്ഷേപത്താല്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചാണ് സിറിയയിലെ ചിത്രകലാകാരന്മാരായ അസീസ് അല്‍ അസ്മറും അനീസ് ഹംദൂനും മ്യൂറല്‍ പെയിന്റിങ് ചെയ്തത്.

ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇവ വികലമാക്കപ്പെട്ട രീതിയില്‍ കാണപ്പെട്ടത്. ഞങ്ങളുടെ ലക്ഷ്യം ഇതിനേക്കാള്‍ മഹത്വരമാണെന്ന് ചുമരില്‍ സ്േ്രപ പെയിന്റിങ് ചെയ്തിട്ടുണ്ട്. പ്രാദേശിക മിലീഷ്യകളാണ് ചിത്രം നശിപ്പിച്ചതെന്നാണ് ആരോപണം. സിറിയന്‍ യുദ്ധത്തില്‍ ബോംബിങില്‍ തകര്‍ന്നടിഞ്ഞ ഇദ്‌ലിബിലെ അസ്മറിന്റെ തന്നെ വീടിന്റെ കെട്ടിടാവശിഷ്ടങ്ങളിലാണ് പെയിന്റിങ് ചെയ്തത്. ഇദ്‌ലിബിലെ വടക്ക്പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് സിറിയന്‍ ഗ്രാഫിറ്റി കലാകാരന്‍ കൂടിയായ അസീസ് എന്ന 48കാരന്റെ നേതൃത്വത്തില്‍ മനോഹരമായി ഫ്‌ളോയിഡിന്റെ ചിത്രം വരച്ചത്.

Related Articles