Current Date

Search
Close this search box.
Search
Close this search box.

ജി.സി.സിയുടെ പുതിയ തൊഴില്‍ നയം 25 മില്യണ്‍ പ്രവാസികളെ ആശങ്കയിലാക്കുന്നു

റിയാദ്: ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ രൂപം കൊണ്ട പുതിയ തൊഴില്‍ നയങ്ങള്‍ പ്രവാസികളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. 25 മില്യണ്‍ വിദേശികളെ ബാധിക്കുന്ന തരത്തിലുള്ള തൊഴില്‍ നയമാണ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) കൈകൊണ്ടത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചില രാജ്യങ്ങളില്‍ സ്വദേശിവത്കരണം ആരംഭിച്ചിട്ടുണ്ട്.

വിദേശികളെ ജോലികളില്‍ നിന്ന് ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്ന രീതിയാണ് തുടരുന്നത്. ഇതിനെത്തുടര്‍ന്ന് പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിക്കുകയും അവരുടെ രാജ്യത്തെ സമ്പദ്ഘടനയെ അത് ബാധിച്ചുവെന്നുമാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മിക്ക രാജ്യങ്ങളിലും സര്‍ക്കാര്‍ ജോലികള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെച്ചതാണെന്നും നിരവധി വിദേശികളെ ഇത്തരം ജോലികളില്‍ നിന്നും ഒഴിവാക്കിയെന്നും ഈ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയതായി മിഡിലീസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

ജി.സി.സിയുടെ തൊഴില്‍ നയത്തിന്റെ ഫലമായി കൈകൊണ്ട നടപടിയാണിതെല്ലാം. ഇപ്പോള്‍ സ്വകാര്യ മേഖലയിലേക്കും ഇത്തരത്തില്‍ സ്വദേശിവത്കരണം വ്യാപിപിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 25 മില്യണ്‍ വിദേശികളാണ് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ജോലി ചെയ്യുന്നത്.

Related Articles