Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ പൊട്ടാതെ അവശേഷിച്ച 1200 സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി

ഗസ്സ സിറ്റി: കഴിഞ്ഞ മാസം ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമങ്ങളുടെ ബാക്കി ശേഖരമായ 1200ഓളം സ്‌ഫോടക വസ്തുക്കളാണ് ഗസ്സയില്‍ നിന്നും നിര്‍വീര്യമാക്കിയത്. ഇസ്രായേല്‍ സൈന്യം ഗസ്സയെ ലക്ഷ്യമാക്കി തൊടുത്ത വ്യത്യസ്ത സ്‌ഫോടക വസ്തുക്കളില്‍ പൊട്ടിത്തെറിക്കാത്തവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗസ്സയിലെ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കിയത്. ഇതില്‍ മിസൈലുകള്‍, ടാങ്കുകള്‍, ഷെല്ലുകള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നതായി അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായ 11 ദിവസങ്ങളില്‍ ഗസ്സയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഇസ്രായേലി ബോംബാക്രമണത്തില്‍ അവശേഷിക്കുന്ന സ്‌ഫോടനാത്മക വസ്തുക്കള്‍ ഗസ്സയിലെ എഞ്ചിനീയറിംഗ് ടീമുകള്‍ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇപ്പോള്‍ ലഭിച്ചവയിലെ ബോംബുകള്‍ പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ അവ സമീപ പ്രദേശങ്ങളിലെ കൂട്ടക്കൊലയ്ക്ക് കാരണമാകുമായിരുന്നുവെന്നും സംഘ തലവന്‍ മുഹമ്മദ് മിഖ്ദാദ് പറഞ്ഞു.

ഗസ്സയിലെ ദുര്‍ബലമായി തൊഴില്‍ സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാനും അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി പോലുള്ള അന്താരാഷ്ട്ര സംഘടനകളോട് ആവശ്യപ്പെടുകയും ചെയ്തു.

Related Articles