Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കിടയിലും വളര്‍ച്ച കൈവരിച്ച് ഗസ്സയിലെ കാര്‍ഷിക മേഖല

ഗസ്സ: ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കുമിടയിലും വളര്‍ച്ച കൈവരിച്ച് ഗസ്സയിലെ കാര്‍ഷിക മേഖല. വിവിധങ്ങളായ പ്രതിസന്ധികള്‍ നേരിടുന്നുവെങ്കിലും കാര്‍ഷിക മേഖല വളര്‍ച്ച കൈവരിച്ചതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു. 430 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഗസ്സയിലെ കാര്‍ഷിക മേഖല മൊത്ത ദേശീയ ഉത്പാദനത്തിന്റെ (Gross National Product) ആറ് ശതമാനം വരെ സംഭാവന ചെയ്യുന്നുണ്ട്. ഗസ്സ കാര്‍ഷിക മേഖല പ്രതിദിനം 300000 കപ്പ് ജലമാണ് ഉപയോഗിക്കുന്നത്. ഇത് വാര്‍ഷിക ഉപയോഗത്തിന്റെ 50 ശതമാനത്തോളം വരും. കാര്‍ഷിക ഉത്പാദനത്തിന്റെ 54 ശതമാനവും പച്ചക്കറിയാണ്. ഏകദേശം, 55000 ഫലസ്തീനികള്‍ കൃഷിയിലും മറ്റ് അനുബന്ധ തൊഴിലുകളിലുമായി ജോലി ചെയ്യുന്നു -മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles