Current Date

Search
Close this search box.
Search
Close this search box.

ജി 20 ഉച്ചകോടിക്ക് ജപ്പാനില്‍ തുടക്കം

ഒസാക്ക: ജി 20 ഉച്ചകോടിക്ക് ജപ്പാനില്‍ തുടക്കമായി. ജപ്പാനിലെ ഒസാക്കയില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനടക്കം മുഴുവന്‍ രാഷ്ട്ര നേതാക്കളും എത്തിച്ചേര്‍ന്നിട്ടുണ്ട്. 28,29 ദിവസങ്ങളിലായി രണ്ടു ദിവസമാണ് ഉച്ചകോടി.

പ്രധാനമായും വ്യാപാര-വാണിജ്യ ചര്‍ച്ചകളാണ് ഉച്ചകോടിയില്‍ നടക്കുക. ജനസംഖ്യ,പരിസ്ഥിതി,ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ചൈന-യു.എസ് വ്യാപാര യുദ്ധവും ഉച്ചകോടിയില്‍ ചര്‍ച്ചയാവും.
ഇറാന്‍-യു.എസ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് തന്ത്രപ്രധാനമായ ഉച്ചകോടി നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഗ്രൂപ്പ് 20 അംഗരാഷ്ട്രങ്ങളുടെ വാര്‍ഷിക സംഘമമാണിത്. ഇതില്‍ 19 രാജ്യങ്ങളും ലോകത്തെ ഏറ്റവും വലിയ വികസിത,വികസ്വര രാജ്യങ്ങളാണ്. ലോകത്തെ 80 ശതമാനം സമ്പത്തും കൈയടക്കി വെച്ചിരിക്കുന്നതും ഈ രാജ്യങ്ങളാണ്.

Related Articles