Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം; നാശം വിതച്ച് കാലവര്‍ഷം

ധാക്ക: കനത്ത കാലവര്‍ഷം രാജ്യത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുകയാണ്. തുടരുന്ന കാലവര്‍ഷത്തില്‍ വടക്കുകിഴക്കന്‍, വടക്കന്‍ മേഖലകളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കുടുങ്ങിയിരിക്കുന്നത്. മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും സൈനികരെ വിന്യസിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിക്കുകയാണ് -പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വള്ളപ്പൊക്കം നാശം വിതിച്ച വടക്കുകിഴക്കന്‍ ജില്ലകളായ സുനംഗഞ്ച്, സില്‍ഹെറ്റ് എന്നിവടങ്ങളിലേക്ക് സൈനികരെ വിന്യസിച്ചതായി ബംഗ്ലാദേശ് സൈനിക ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഓഫീസ് ശനിയാഴ്ച രാവിലെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. ഈ മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ വീടുകള്‍ വെള്ളത്തിനടിയിലാവുകയും, വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ വടക്കുകിഴക്കന്‍ ജില്ലകളായ സുനംഗഞ്ചിലും സില്‍ഹെറ്റിലും, വടക്കന്‍ ജില്ലകളായ ലാല്‍മോനിര്‍ഹത്, കുരിഗ്രാം, നില്‍ഫമാരി, രംഗ്പൂര്‍ ജില്ലകളിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ വെളളപ്പൊക്കം മോശമാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാറിന്റെ വെള്ളപ്പൊക്ക പ്രവചന, മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

രാജ്യത്തെ എല്ലാ പ്രധാന നദികളിലും വെളളം ഉയരുന്നതായി കേന്ദ്രം വെള്ളിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. രാജ്യത്ത് 130ഓളം നദികളുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles