Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍: സര്‍ക്കാര്‍ രൂപീകരണത്തിന് സമ്മര്‍ദ്ദം ചെലുത്തി ഫ്രാന്‍സ്

പാരിസ്: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലബനാന്‍ നേതൃത്വങ്ങളോട് സമ്മര്‍ദ്ദം ചെലുത്തി ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രയാന്‍. രാഷ്ട്രീയ പ്രതിസന്ധി ഉടന്‍ അവസാനിപ്പിക്കണമെന്ന് ജീന്‍ യെവ്‌സ് ലബനാന്‍ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടതായി അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ തകര്‍ക്കുന്ന ‘ബോധപൂര്‍വമായ തടസ്സം’ എന്നാണ് പ്രതിസന്ധിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

ലബനാന്‍ പ്രസിഡന്റ് മൈക്കല്‍ അൗന്‍, ആക്ടിങ് പ്രധാനമന്ത്രി സഅദ് ഹരീരി, പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബര്‍റി എന്നിവരുമായി ഫ്രാന്‍സ് വിദേശകാര്യ ഫോണില്‍ സംസാരിക്കുകയും, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്ന ഏഴ് മാസത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ വിമര്‍ശിക്കുകയും ചെയ്തതായി ഫ്രാന്‍സ് വിദേശ മന്ത്രാലയം ഓഫീസ് തിങ്കളാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles