Current Date

Search
Close this search box.
Search
Close this search box.

മസ്ജിദില്‍ മൂത്രമൊഴിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മസ്ജിദില്‍ മൂത്രമൊഴിച്ച് അശുദ്ധമാക്കിയതിന് പൊലിസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ദുര്‍ഗ പൂജയുടെ ഭാഗമായുള്ള നവമി ദിനത്തിലായിരുന്നു സാമൂഹ്യ വിരുദ്ധര്‍ മസ്ജിദില്‍ കയറി മൂത്രമൊഴിച്ചത്. ഒക്ടോബര്‍ നാലിന് ജാര്‍ഖണ്ഡിലെ ഗിരിദിഹിലെ തെലോദിഹിലായിരുന്നു സംഭവം. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരനായ സണ്ണി രാജ് എന്നയാളാണ് ഖുട്ടയിലെ നയി മസ്ജിദില്‍ അതിക്രമിച്ചു കയറിയത്.

ഷോര്‍്‌സ് ധരിച്ചെത്തിയ 25 കാരനായ യുവാവ് ആളുകള്‍ നമസ്‌കാരം നിര്‍വഹിക്കുന്നടത്തുന്നതിനിടെ അതിക്രമിച്ച് പള്ളിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പള്ളിയിലെ മിമ്പറിലെത്തി അവിടെ മൂത്രമൊഴിച്ചു. പള്ളിക്കകത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മക്തൂബ് മീഡിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പള്ളിയുടെ ഗേറ്റിന് പുറത്ത് സ്‌കൂട്ടറുമായി രോഹിത് രാജ് എന്നൊരാളും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലിസിലേല്‍പ്പിക്കുകയായിരുന്നു. കൂടാതെ ദീപലോക് മിത്രയും ചന്ദന്‍ ഗുപ്തയും എന്ന രണ്ടു പേര്‍ തൊട്ടടുത്തായി കാറില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നതായും പൊലിസ് എഫ്.ഐ.ആറില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് ഒരു മുന്‍വിധിയും കൂടാതെ അന്വേഷിക്കണമെന്നും പ്രീണന രാഷ്ട്രീയം ഇതില്‍ ഒരു പങ്ക് വഹിക്കാന്‍ പാടില്ലെന്നും ബിജെപി നേതാവ് ബാബുലാല്‍ മറാണ്ടി പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐ.പി.സി 109 , 153 , 153A(2) 295 , 295A, 296, 120B, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇവര്‍ വേറെയും മസ്ജിദിലേക്ക് സമാന പ്രവര്‍ത്തനത്തിനായി ശ്രമിച്ചിരുന്നെന്നും എന്നാല്‍ ആളുകള്‍ ചേര്‍ന്ന് തടയുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.

Related Articles