Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമെന്ന് ഇറാന്‍

തെഹ്‌റാന്‍: കഴിഞ്ഞ ദിവസം സിറിയന്‍ വ്യോമപാതയില്‍ പരിഭ്രാന്തി പരത്തിയ യു.എസ് പോര്‍ വിമാനങ്ങളുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമെന്ന കുറ്റപ്പെടുത്തലുമായി ഇറാന്‍. യു.എന്നിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നാണ് ഇറാന്‍

വ്യാഴാഴ്ച സിറിയക്ക് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ഇറാനിയന്‍ യാത്രവിമാനത്തിനു നേരെ രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വരികയും പരിഭ്രാന്തി പരത്തുകയും ചെയ്തിരുന്നു. ലെബനാനിലേക്ക് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇത്.

യു.എസ് വിമാനം ഇറാന്റെ യാത്ര വിമാനത്തിനു സമീപമെത്തുകയും കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ വേണ്ടി പൈലറ്റ് ശ്രമിച്ചെന്നും ശേഷം വിമാനത്തിന്റെ സിഗ്‌നല്‍ നഷ്ടപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ വീഡിയോ IRIB ന്യൂസ് ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്. ഇറാന്‍ യാത്ര വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ആര്‍ത്തുവിളിക്കുന്നതിന്റെയും വിമാനം കുലുങ്ങുന്നതിന്റെയും വീഡിയോ ആണ് പുറത്തുവന്നത്.

പൈലറ്റ് വിമാനത്തിന്റെ ആള്‍റ്റിറ്റിയൂഡില്‍ മാറ്റം വരുത്തിയപ്പോള്‍ വിമാനം കുലുങ്ങുകയായിരുന്നു. രണ്ട് ജെറ്റുകള്‍ വിമാനത്തിന് സമീപമെത്തിയെന്നാണ് പൈലറ്റ് പറഞ്ഞത്.

Related Articles