Current Date

Search
Close this search box.
Search
Close this search box.

പട്ടിണിയില്‍ കഴിയുന്ന അഞ്ച് അറബ് രാഷ്ട്രങ്ങള്‍; യു.എന്നിന്റെ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോകത്ത് കടുത്ത പട്ടിണി നേരിടുന്ന 20 രാഷ്ട്രങ്ങളില്‍ അടിയന്തര മാനുഷിക നപടികള്‍ സ്വീകരിക്കണമെന്ന് യു.എന്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടു. ഈ 20 രാഷ്ട്രങ്ങളില്‍ സിറിയ, സുഡാന്‍, യമന്‍, സോമാലിയ, ലബനാന്‍ എന്നീ അറബ് രാഷ്ട്രങ്ങളും ഉള്‍പ്പെടുന്നുണ്ട്. വേള്‍ഡ് ഫുഡ് പ്രോഗ്രാമും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും പുറത്തിറക്കിയ സംയുക്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അടുത്ത മൂന്ന് മാസങ്ങളില്‍ (2022 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍) 20 രാഷ്ട്രങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ വഷളാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. യമന്‍, സോമാലിയ, അഫ്ഗാനിസ്ഥാന്‍, എത്യോപ്യ, ദക്ഷിണ സുഡാന്‍ എന്നിവടങ്ങളില്‍ 750000 പേര്‍ നിലവില്‍ പട്ടിണി നേരിടുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

എത്യോപ്യ, നൈജീരിയ, ദക്ഷിണ സുഡാന്‍, യമന്‍, സോമാലിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളില്‍ അതീവ ജാഗ്രത അനിവാര്യമാണ്. അതായത് ദുരന്തപൂര്‍ണമായ സാഹചര്യത്തിലൂടെയാണ് കടുന്നുപോകുന്നത്. യുക്രെയ്‌നിലെ സംഘര്‍ഷം പട്ടിണി വര്‍ധിപ്പിക്കുന്നതിന് കാരണമാകും -റിപ്പോര്‍ട്ടില്‍ പറയുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles