Current Date

Search
Close this search box.
Search
Close this search box.

ഗുല്‍മഖി ഹബീബ്; ഒഡീഷയിലെ മുനിസിപ്പാലിറ്റി അധ്യക്ഷയാകുന്ന ആദ്യ മുസ്‌ലിം വനിത

ഭുവനേശ്വര്‍: ഒഡീഷയിലെ പ്രാദേശിക ഭരണകൂടത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം വനിത അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 31കാരിയായ ഗുല്‍മഖി ദലാവ്‌സി ഹബീബിനെയാണ് നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണായി വിജയിച്ചത്.

ഭദ്രക് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഗുല്‍മഖി മത്സരിച്ചത്. ബിജു ജനതാദള്‍ പാര്‍ട്ടിയുടെ സമിത മിശ്രയെയാണ് 3256 വോട്ടിന് അവര്‍ പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 6787 വോട്ടാണ് കിട്ടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 1977 വോട്ട് മാത്രമാണ് നേടാനായത്.

ഒഡീഷയിലെ 108 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ മുസ്ലിം സമുദായത്തില്‍ നിന്നും മുനിസിപ്പല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ച ഏക വനിതയാണ് ഗുല്‍മാഖി. പി.ടി.ഐ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒഡീഷയിലെ ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ മാത്രമാണ് മുസ്ലീം സമുദായം.

മാസ്റ്റര്‍ ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ (എം.ബി.എ) ബിരുദധാരിയാണ് ഗുല്‍മഖി. ഭര്‍ത്താവ് ബി.ജെ.ഡി നേതാവാണെങ്കിലും ഇവര്‍ രാഷ്ട്രീയത്തില്‍ പുതുമുഖമാണ്.

‘ഭദ്രക് നഗരം മുഴുവന്‍ എന്റെ വിജയം ആഘോഷിക്കുന്നു. ആളുകള്‍ എനിക്ക് നല്‍കിയ പിന്തുണയില്‍ ഉറച്ചുനിന്നു. എന്റെ വിജയം ഇവിടുത്തെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഞാന്‍ സമര്‍പ്പിക്കുന്നു’- ഗുല്‍മഖി പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles