Current Date

Search
Close this search box.
Search
Close this search box.

വഖഫ് ബോര്‍ഡ്; മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്, ചര്‍ച്ച തുടരും: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ട നടപടിയില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് സമസ്ത. മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രിയുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നേരത്തെ വിഷയത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി ഒന്നാംഘട്ട ചര്‍ച്ച നടത്തിയിരുന്നു. വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായി ചര്‍ച്ചക്കുശേഷം നേതാക്കള്‍ അറിയിച്ചിരുന്നു.

അതേസമയം, മുസ്ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെയെന്നും സമസ്ത സമരത്തിന് ഇല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമരം സമസ്തയുടെ മാര്‍ഗമല്ല, മുഖ്യമന്ത്രിയുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനാണ് സമസ്തയുടെ തീരുമാനം, മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് പ്രക്ഷോഭത്തില്‍ സമസ്തയുടെ നിലപാട് പറയേണ്ടത് അവരാണെന്നും മുസ്ലിം ലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം നേരത്തെ പറഞ്ഞിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles