Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന്‍ ഫെബ്രുവരിയില്‍ സൗദി സന്ദര്‍ശിക്കും

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഫെബ്രുവരിയില്‍ സൗദി അറേബ്യ സന്ദര്‍ശിക്കും. തിങ്കളാഴ്ച ഉര്‍ദുഗാന്റെ ഓഫീസ് ആണ് ഇക്കാര്യമറിയിച്ചത്. സൗദിയിലേക്ക് ചരക്കുകള്‍ കയറ്റിയയക്കുന്ന തുര്‍ക്കി വ്യവസായുടെ പരാതിയെത്തുടര്‍ന്ന് വിഷയം പരിഹരിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും വേണ്ടിയാണ് ഉര്‍ദുഗാന്റെ സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുണ്ട്. ‘അവര്‍ എന്നെ കാത്തിരിക്കുന്നു, സൗദി അറേബ്യ എന്നെ പ്രതീക്ഷിക്കുന്നു,” ‘ഫെബ്രുവരിയില്‍ ഞാന്‍ എന്റെ സന്ദര്‍ശനം നടത്തും- ഉര്‍ദുഗാന്‍ ട്വീറ്റ് ചെയ്തു.

2018ല്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകത്തിന് ശേഷം തുര്‍ക്കിയും സൗദിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തുന്നത്.
യു.എ.ഇയുമായി തുര്‍ക്കി ഊഷ്മള ബന്ധം സ്ഥാപിച്ചതിന് പിന്നാലെയാണ് സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുര്‍ക്കി ആരംഭിക്കുന്നത്.

Related Articles