Current Date

Search
Close this search box.
Search
Close this search box.

മെഡിറ്ററേനിയൻ പര്യവേക്ഷണം; ഭീഷണിയെ അപലപിച്ച് ഉർദു​ഗാൻ

അങ്കാറ: ഭീഷണികൾക്ക് തുർക്കി വഴങ്ങില്ലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാൻ വ്യക്തമാക്കി. തുർക്കിയുടെ സമുദ്ര പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ​ഗ്രീസുമായി നിലനിൽക്കുന്ന തർക്കം ഈ ആഴ്ച യൂറോപ്യൻ യൂണിയൻ ഉച്ചകോടി പരിഹരിക്കാനിരിക്കുകയാണ്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലെ അവകാശങ്ങളിൽ നിന്ന് തുർക്കിയെ ഒഴിവാക്കുന്ന ഒരു പദ്ധതിയും തയാറെടുപ്പും സ്വീകാര്യമല്ലെന്ന് ഉർദു​ഗാൻ തിങ്കളാഴ്ച പറഞ്ഞു.

​ഗ്രീസിനും സൈപ്രസിനുമിടയിൽ തർക്കം നിലനിൽക്കുന്ന മേഖലയിൽ നാറ്റോ സഖ്യകക്ഷിയായ തുർക്കി പ്രകൃതി വാതക പര്യവേക്ഷണം നടത്തികൊണ്ടിരിക്കുന്നതാണ് മേഖലയിൽ അസ്വസ്ഥത വർധിപ്പിച്ചിരിക്കുന്നത്. ​ഗ്രീസിന്റെയും, ​ഗ്രീക്ക് സൈപ്രിയേറ്റ് ഭരണകൂടത്തിന്റെയും സമുദ്രാതിർത്തി അവകാശങ്ങളെ തുർക്കി തള്ളിക്കളഞ്ഞു. എല്ലാ പ്രശ്നങ്ങളും അന്താരാഷ്ട്ര നിയമത്തിലൂടെ പരിഹരിക്കുന്നതിന് അനുകൂലമാണെന്ന് തുർക്കി വ്യക്തമാക്കി.

Related Articles