Current Date

Search
Close this search box.
Search
Close this search box.

സിറിയ: യൂറോപ്യന്‍ യൂണിയനില്‍ നിന്നും ശക്തമായ പിന്തുണ വേണമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: സിറിയന്‍ ആഭ്യന്തര യുദ്ധം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും നാറ്റോയുടെ ഭാഗത്തു നിന്നും അടിയുറച്ച പിന്തുണ വേണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ബ്രസല്‍സില്‍ എത്തിയതായിരുന്നു ഉര്‍ദുഗാന്‍.

വടക്കുകിഴക്കന്‍ സിറിയയിലെ ഇദ്‌ലിബില്‍ സിറിയന്‍ സഖ്യസൈന്യവും എതിരാളികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഭൂഖണ്ഡത്തില്‍ അഭയാര്‍ത്ഥി പ്രവാഹം കനത്തിരുന്നു. തുര്‍ക്കി-ഗ്രീക് അതിര്‍ത്തിയിലേക്കാണ് അഭയാര്‍ത്ഥികള്‍ നിറഞ്ഞൊഴുകിയത്. ഇതിനെല്ലാം പരിഹാരം കാണാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്നാണ് തുര്‍ക്കി ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം മുതല്‍ പതിനായിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികളാണ് തുര്‍ക്കിയിലേക്കും ഗ്രീസിലേക്ക് പലായനം ചെയ്യുന്നത്. തുര്‍ക്കിയില്‍ ഇനിയും അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുള്ള ശേഷിയില്ലെന്നും വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും നേരത്തെ ഉര്‍ദുഗാന്‍ അറിയിച്ചിരുന്നു.

Related Articles