Current Date

Search
Close this search box.
Search
Close this search box.

ഇര്‍ബില്‍ ആക്രമണം: യു.എസിനെയല്ല, കുര്‍ദുകളെ ലക്ഷ്യമിട്ടെന്ന് ശിയ സൈന്യം

ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ ഇര്‍ബിലില്‍ അടുത്തിടെ നടന്ന മിസൈല്‍ ആക്രമണങ്ങള്‍ അമേരിക്കയെ ലക്ഷ്യമിട്ടല്ല, ഇറാഖിലെ കുര്‍ദുകളെ ലക്ഷ്യമിട്ടാണെന്ന് ശിയ സൈന്യം പറഞ്ഞു. ഇത്തരം ആക്രമണങ്ങളുടെ സന്ദേശം കുര്‍ദിഷ് അധികൃതരെ ലക്ഷ്യമിട്ടാണ്, അമേരിക്കക്കുള്ള സന്ദേശമല്ലെന്നും ശിയാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള സായുധ സൈന്യമാണ് ശിയ വിഭാഗം.

ഫെബ്രുവരി 15ന് ഇറാഖിലെ കുര്‍ദിസ്ഥാന്റെ ആസ്ഥാനത്തിനു നേരെ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നാണ് ശിയ സൈന്യം അറിയിച്ചത്. അല്‍ ഹരീര്‍ മിലിട്ടറി ബേസിനു നേരെ 11 മിസൈലുകളാണ് തൊടുത്തുവിട്ടത്. യു.എസ് സൈന്യം ആണ് ഈ ബേസില്‍ ക്യാംപ് ചെയ്യുന്നത്. ഇര്‍ബില്‍ അന്താരാഷ്ട്ര വിമാനത്താവളവും ഇതിന് സമീപമാണ്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles