Current Date

Search
Close this search box.
Search
Close this search box.

തടവുകാര്‍ക്ക് കുടുംബ സന്ദര്‍ശനാവകാശം നിഷേധിച്ച് ഈജിപ്ത്

കൈറോ: തടവുകാര്‍ക്ക് കുടുംബ സന്ദര്‍ശനത്തിനുള്ള അവകാശം ജയില്‍ അധികൃതര്‍ നിഷേധിക്കുന്നതായി പരാതി. ഈജിപ്ഷ്യന്‍ അധികൃതര്‍ കനത്ത നിയന്ത്രണങ്ങള്‍ ചുമത്തിയതിനാല്‍, സ്‌ട്രോങ് ഈജിപ്ത് പാര്‍ട്ടി തലവന്‍ അബ്ദുല്‍ മുന്‍ഇം അബുല്‍ ഫുത്തൂഹിന് തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനായില്ലെന്ന് അല്‍അറബി അല്‍ജദീദ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് കോടതി വിചാരണക്കിടെ, പുതിയ മാറ്റങ്ങള്‍ കാരണമായി കുടുംബ സന്ദര്‍ശനം അനുവദിക്കുന്നില്ലെന്ന് എന്റെ പിതാവ് ഞങ്ങളോട് പറഞ്ഞതായി അബുല്‍ ഫുത്തൂഹിന്റെ മകന്‍ ഹുദൈഫ ഫേസ്ബുക്കില്‍ കുറിച്ചു.

ഇനി മുതല്‍, തടവുകാരെയും അവരുടെ കുടുംബത്തെയും നേരിട്ടുള്ള കൂടിക്കാഴ്ച നടത്താന്‍ ഈജിപ്ഷ്യന്‍ അധകൃതര്‍ അനുവദിക്കില്ല. പകരം, തടവുകാര്‍ തങ്ങളുടെ കുടുംബത്തെ ഗ്ലാസിന് പിന്നില്‍ നിന്ന് കാണുകയും, ടെലിഫോണിലൂടെ പരസ്പരം സംസാരിക്കുകയുമാണ് ചെയ്യുക -മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles