Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകക്ക് 18 മാസം തടവ്

കൈറോ: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക സന്‍ആ സൈഫിന് 18 മാസം തടവ് വിധിച്ച് ഈജിപ്ത് കോടതി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പൊലീസ് ഉദ്യോഗസ്ഥനെ അപമാനിച്ചതിനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് സന്‍ആ സൈഫ് അറസ്റ്റ് ചെയ്യപ്പെടുന്നത്. രാജ്യത്തെ ആരോഗ്യ പ്രതിസന്ധിയെ കുറിച്ചും, ജയിലിലെ കൊറോണ വൈറസ് വ്യാനപത്തെ കുറിച്ചും സന്‍ആ സൈഫ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കസ്റ്റഡയില്‍ കഴിയുന്ന സന്‍ആ ആരോപണങ്ങളെല്ലാം നിഷേധിച്ചു.

കൈറോ ക്രിമിനല്‍ കോടതിയുടെ വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് സന്‍ആയുടെ അഭിഭാഷക ഹിശാം റമദ പറഞ്ഞു. സൈഫിയുടെ അസാന്നിധ്യത്തിലാണ് മുഖ്യ ന്യായിധിപന്‍ ബുധനാഴ്ച വിധി പറഞ്ഞത് -സന്‍ആയുടെ സഹോദരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മുന സൈഫ് പറഞ്ഞു.

Related Articles