Current Date

Search
Close this search box.
Search
Close this search box.

ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാന് വിട

അബൂദബി: ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം വിട വാങ്ങി. 75 വയസ്സായിരുന്നു. നിലവിലെ ദുബൈ ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ സഹോദരനാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ചകിത്സയിലായിരുന്നു.

വിയോഗത്തെത്തുടര്‍ന്ന് ദുബൈയില്‍ ഭരണകൂടം പത്തു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. യു.എ.ഇയുടെ അമ്പതാം വാര്‍ഷികാഘോഷ വേളയിലാണ് ശൈഖ് ഹംദാന്റെ മരണമെന്ന് യു.എ.ഇക്ക് കണ്ണീരോര്‍മയാകും.

ബുധനാഴ്ച യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ആണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ‘നമ്മളെല്ലാം ദൈവത്തില്‍ നിന്നാണ്, അവനിലേക്ക് തന്നെ മടങ്ങേണ്ടവരാണ്. എന്റെ സഹോദരനും സഹയാത്രികനും കൂട്ടുകാരനോടും ദൈവം കരുണ കാണിക്കട്ടെ.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ രണ്ടാമത്തെ മകനായി ശൈഖ് ഹംദാന്‍. 1945 ഡിസംബര്‍ 25നാണ് ജനിച്ചത്.

1971 ല്‍ യു എ ഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി ചുമതലയേറ്റു. യു.എ.ഇ സമ്പദ് ഘടന ഉത്തേജിപ്പിക്കുന്നതിനും ശക്തി പകരുന്നതിനും നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു ശൈഖ് ഹംദാന്‍. മരണാനന്തര കര്‍മങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related Articles