Current Date

Search
Close this search box.
Search
Close this search box.

കുരുന്നുകളുടെ ജീവന്‍ രക്ഷിച്ച ഡോ. കഫീല്‍ ഖാനെ പിരിച്ചുവിട്ടു

ലഖ്‌നൗ: ഗൊരക്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ മരണം മുന്നില്‍ കണ്ട അനവധി കുരുന്നുകളെ സ്വപ്രയ്തനത്താല്‍ രക്ഷിച്ച ഡോ. കഫീല്‍ ഖാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഉത്തര്‍പ്രദേശിലെ യോഗി ആതിഥ്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് കഫീല്‍ ഖാനോടുള്ള പ്രതികാരനടപടിയുടെ ഭാഗമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. അദ്ദേഹത്തോടൊപ്പം ആരോഗ്യപ്രവര്‍ത്തകരടക്കം മറ്റു ഏഴു പേരെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു, എന്നാല്‍ മറ്റുള്ളവരെയെല്ലാം തിരിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.

2017 ഓഗസ്റ്റ് 22 മുതല്‍ സസ്പെന്‍ഷനിലായ കഫീല്‍ ഖാന്‍ സസ്പെന്‍ഷനെതിരായ നിയമ പോരാട്ടം കോടതിയില്‍ തുടരവേയാണ് സര്‍ക്കാര്‍ നടപടി. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്ന് വ്യാഴാഴ്ച കഫീല്‍ ഖാന്‍ അറിയിച്ചു. മെഡിക്കല്‍ അശ്രദ്ധയും അഴിമതിയും ആരോപിച്ച എനിക്കെതിരെ ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടും – എന്നെ പുറത്താക്കി ആ കുരുന്നുകളുടെ മാതാപിതാക്കള്‍-ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നു. ഇത് നീതിയോ ? അനീതിയോ? നിങ്ങള്‍ തീരുമാനിക്കുക- ഖഫീല്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

ഓക്‌സിജന്റെ അഭാവം മൂലം 63 കുട്ടികള്‍ കുട്ടികള്‍ മരിക്കാനിടയായത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് അന്ന് ഖഫീല്‍ ഖാന്‍ തുറന്നടിച്ചിരുന്നു. മാത്രമല്ല, തന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതോടെ യു.പി സര്‍ക്കാരിനെ അപമാനിച്ചു എന്ന കാരണം പറഞ്ഞ് കഫീല്‍ ഖാനെതിരെ നടപടി ആരംഭിച്ചിരുന്നു. കുട്ടികളുടെ മരണത്തിന് ഉത്തരവാദി ഖാനാണെന്ന് ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. പിന്നീട് ഖാനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles