Current Date

Search
Close this search box.
Search
Close this search box.

‘മുഹമ്മദ് നബിയെ വായിക്കുമ്പോള്‍’; ഡയലോഗ് സെന്റര്‍ പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ‘മുഹമ്മദ് നബിയെ വായിക്കുമ്പോള്‍’ എന്ന പ്രമേയത്തില്‍ ഡയലോഗ് സെന്റര്‍ കേരള സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. പി.കെ വിജയ രാഘവന്‍, ഡോ. ഒ രാജേഷ്, ഗോപിനാഥ് മേമുണ്ട എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

1,847 പേരാണ് മത്സരത്തില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അയച്ചത്. അതില്‍ നിന്നാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുത്തത്. ആറ് പേര്‍ പ്രത്യേക സമ്മാനത്തിനും 26 പേര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി.
ഒന്നാം സമ്മാനം 20,000 /രൂപയും രണ്ടാം സമ്മാനം 15,000/ രൂപയും മൂന്നാം സമ്മാനം 10,000/ രൂപയും പ്രത്യേക സമ്മാനം 3000/ രൂപ വീതവും പ്രോത്സാഹന സമ്മാനം 1000/ രൂപ വീതവുമാണ്. സെപ്തംബര്‍ നാലിന് എറണാകുളത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

സമകാലീന സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമാവുകയും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് മുഹമ്മദ് നബി. അദ്ദേഹത്തെ അറിയുന്നവര്‍ തന്നെ വളരെ വിചിത്രമായ ആരോപണങ്ങളും ആക്ഷേപ, ശകാരങ്ങളും വ്യാപകമായിത്തന്നെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് സഹോദര സമുദായങ്ങള്‍ക്ക് പ്രവാചകനെ വായിക്കാനും പഠിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ‘മുഹമ്മദ് നബിയെ വായിക്കുമ്പോള്‍’ എന്ന തലക്കെട്ടില്‍ ഡയലോഗ് സെന്റര്‍ പ്രബന്ധ മത്സരം സംഘടിപ്പിച്ചത്.

സ്‌നേഹ സംഗമങ്ങള്‍, മതാന്തര സംവാദങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, പഠന ക്ലാസുകള്‍, പുസ്തക നിരൂപണങ്ങള്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles